രജനീഗന്ധി എന്ന ഈ BLOG ലേക്ക് എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കള്‍ക്ക് സ്വാഗതം

2009, മേയ് 19, ചൊവ്വാഴ്ച

പാളങ്ങള്‍

റെയില്‍പാളങ്ങള്‍ എന്നും എനിക്കൊരു ഹരമായിരുന്നു . ആദ്യമായി കണ്ട അന്നുമുതല്‍ ഒഴിവു സമയങ്ങള്‍ രെയില്പാലങ്ങല്‍ക്കൊപ്പം ദൂരങ്ങള്‍ താണ്ടാന്‍ വളരെ ഇഷ്ട്ടമായിരുന്നു. പക്ഷെ അന്നൊന്നും ഞാന്‍ വിചാരിച്ചിരുന്നില്ല ഇതുപോലെ ഒരു ഉദ്ദേശവുമായി ഈ റെയില്‍പാളത്തില്‍ വരേണ്ടിവരുമെന്നു

ദൂരെ സ്ട്രീറ്റ് ല്യ്ടിന്റെ വെളിച്ചത്തില്‍ റെയില്‍പാളങ്ങള്‍ തിളങ്ങി .കണ്ടുപഴകിയ പല സിനിമകളിലെയും പോലെ ഏത് നിമിഷവും അവിടെ നിന്നും പെരുംപാംബിന്റെ നീളമുള്ള തീവണ്ടി പാഞ്ഞുവരും .

പോക്കറ്റില്‍ നിന്നും സിഗരറ്റിന്റെ പാക്കെറ്റ്‌ എടുത്തു ഇനി ഒരെണ്ണമേ ബാക്കിയുള്ളൂ രണ്ടു മണിക്കൂര്‍ മുന്‍പാണ് ഒരു പാക്കെറ്റ്‌ വാങ്ങിയത്‌ .സിഗരറ്റിനു തീ കൊടുത്ത് തീപ്പെട്ടി ദൂരെയെറിഞ്ഞു .പാക്കെറ്റ്‌ പാലത്തിനു മുകളില്‍ കുറച്ചു അകലത്തില്‍ വച്ചു ആദ്യം പൊട്ടുന്നത് അതാകട്ടെ ....എനിക്കൊരു കൂട്ടിനു .
വേറെ ആരാ ഉള്ളത് എനിക്ക് കൂടുകൂടാന്‍ ..?
ആരും കൂട്ടുകൂടാന്‍ ഇല്ല എന്നുകരുതി ഇങ്ങനെയൊരു തീരുമാനം വേണോ..?
പല പ്രാവശ്യം ആലോചിച്ചിട്ടുള്ള കാര്യമാണ് വിട്ടുകള.
ഈ അവസാന നിമിഷങ്ങളില്‍ അവളെ പറ്റി ഓര്‍ക്കാന്‍ തന്നെ ഒരുപാടില്ലേ ...
അവളിപ്പോ എന്ത്ചെയ്യുകയാവും ...
ഒരിക്കല്‍ അവള്‍ ചോദിച്ചു
എടാ ..എടാ എടാ ...എനിക്ക് നിന്റെയൊരു കുഞ്ഞിനെ താടാ...
അവളിപ്പോ എന്ടുചെയ്യുകയാവും ...?
പലകയില്‍ കിടന്നു പാലത്തില്‍ തലവച്ചു .
നല്ല തണുപ്പ്‌ കവിളുകള്‍ ആ തണുപ്പില്‍ മുട്ടിച്ച് കിടന്നു അവളുടെ കവിലുകള്‍ക്കും
തനുപ്പായിരിക്കുമോ ?
അതറിയാന്‍ ഈ ജന്മം തീരണം .
അടുത്ത ജന്മത്തില്‍ കാണാമെന്നും പറഞ്ഞാണ് അവള്‍ പോയത്‌.
എനിക്ക് ഇനിയൊരു ജന്മം ഉണ്ടാകുമോ..?
അവളിപ്പോ എന്തെടുക്കുകയാവും ..?
അവളെ ഒന്നു കേട്ടിപിടിക്കാന്‍ തോന്നി .പാലത്തിലെ തണുപ്പില്‍ കയ്യോടിച്ചു. നല്ല മിനുസം.
ചെവികളില്‍ ഇരുമ്പിന്റെ ശീല്‍ക്കാരം കെട്ട് .
അവളോട്‌ ഒരിക്കല്‍ പറഞ്ഞത് ഓര്‍ത്തു
നിന്റെ മടിയില്‍ കിടന്നു മരിക്കാന്‍ കഴിഞ്ഞില്ലെങ്കിലും നീ എന്റെ അടുത്തെങ്കിലും ഉണ്ടാകണം .
കണ്ണീര് വീണു നനഞ്ഞു കവിളുകള്‍ പാലത്തില്‍ നിന്നും തെന്നിപോകുന്നു .
പാലത്തില്‍ മുറുകെ പിടിച്ചു കവിളുകള്‍ ചേര്‍ത്തുവച്ചു .
ഇരുമ്പിന്റെ ശീല്‍ക്കാരവും വിറയലും കൂടി കൂടി വന്നു .
ദൂരെ നിന്നും വെളിച്ചം അടുത്തടുത്ത്‌ വരുന്നു . സിഗരറ്റ്‌ കൂടിനെ നോക്കി കഷ്ട്ടം അതിപ്പോ പൊട്ടിപ്പോകും .
ഒന്നും കാണണ്ട കണ്ണുകള്‍ ഇറുക്കിയടച്ചു .
അവളിപ്പോ എന്തെടുക്കുകയാവും ...
ചേട്ടന്റെ
വിരിഞ്ഞ മാറില്‍ തല ചേര്ത്തു വച്ചു രോമങ്ങള്‍ എന്നുകയാവും നിറഞ്ഞ സന്തോഷത്തോടെ .
എനിക്കും സന്തോഷം തോന്നി .
ചെവി തുളക്കുന്ന ശബ്ദത്തില്‍ സിഗരറ്റ്‌ കൂട് പൊട്ടുന്നത് കേട്ടില്ലല്ലോ ...................
.................. ശുഭം .................

0 Comments: