രജനീഗന്ധി എന്ന ഈ BLOG ലേക്ക് എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കള്‍ക്ക് സ്വാഗതം

2010, ഫെബ്രുവരി 1, തിങ്കളാഴ്‌ച

തെളിവ്‌ .

ദൈവം ആ ചോദ്യം ഉന്നയിക്കുന്ന അതിഭയങ്കരമായ നിമിഷത്തെകുരിച്ചോര്‍ത്ത്
അവന്‍ ഉറക്കത്തില്‍ നിന്നും ഇടക്കിടെ ഞെട്ടി ഉണരാറണ്ടു ,
ആ ചോദ്യം ഇതാണ്
"ഈ ഭൂമിയില്‍ ആരെങ്കിലും നിന്നെ നിസ്വാര്തമായി സ്നേഹിച്ചിരുന്നോ ..?
നിര്ധയനായ ദൈവത്തിന്റെ ചോദ്യമാണ് .
അവന്‍ മുഖം കുനിച്ചു നിന്നു .
ജീവിച്ചിരിക്കുമ്പോള്‍ അനുഭവിച്ചതിന്റെ പതിനാരിരട്ടിയെന്കിലും
അപകര്‍ഷതാബോധം അപ്പോഴവനെ വിഴുങ്ങി .
ഭൂമിയില്‍ തന്റെ ഹ്ര്യദയം ഒരു പൂര്നച്ചന്ദ്രനെപോലെ ത്രസിച്ച്ചുനിന്ന ചുരുക്കം ചില
നിമിഷങ്ങളിലൂടെ ഒരിക്കല്‍ക്കൂടി കടന്നുപോകാന്‍
അപ്പോഴവന് ശക്തിയുണ്ടായില്ല .
അവന്റെ ഭാണ്ഡം ശൂന്യമായിരുന്നു ..
ഹൃദയവും ശൂന്യമായിരുന്നു ..
ദൈവം വീണ്ടും ചോദിച്ചു .
"പറയൂ ഈ ഭൂമിയില്‍ ആരെങ്കിലും നിന്നെ നിസ്വാര്തമായി സ്നേഹിച്ചിരുന്നു എന്നതിന്
ഒരു തെളിവ്‌ ..?"
"ഒന്നുമില്ല" .
അവന്‍ പറഞ്ഞു പിന്നെ ചോദ്യവുമായി പ്രത്യക്ഷത്തില്‍ ബന്ധമില്ലാത്ത ഈ വാചകവും കൂട്ടിച്ചേര്‍ത്തു .


"ഒഴിഞ്ഞ ഹൃദയത്തെക്കാള്‍ ഭാരമെരിയതായി
ഈ ഭൂമിയിലും നരകത്തിലും
മറ്റൊന്നുമില്ല ."

2009, ഓഗസ്റ്റ് 3, തിങ്കളാഴ്‌ച


എന്റെ മാത്രം ഓപ്പോള്‍ക്ക്‌ .......................
എന്നെ സ്നേഹിക്കാന്‍ പഠിപ്പിച്ച ഓപ്പോള്‍ക്ക്‌ തരാന്‍ എന്റെ കയ്യില്‍
മരവിച്ച ഒരു മനസ്സും , സ്നേഹം നിറഞ്ഞ ഒരു ചുടു ചുംബനവും മാത്രം .

2009, മേയ് 19, ചൊവ്വാഴ്ച

പാളങ്ങള്‍

റെയില്‍പാളങ്ങള്‍ എന്നും എനിക്കൊരു ഹരമായിരുന്നു . ആദ്യമായി കണ്ട അന്നുമുതല്‍ ഒഴിവു സമയങ്ങള്‍ രെയില്പാലങ്ങല്‍ക്കൊപ്പം ദൂരങ്ങള്‍ താണ്ടാന്‍ വളരെ ഇഷ്ട്ടമായിരുന്നു. പക്ഷെ അന്നൊന്നും ഞാന്‍ വിചാരിച്ചിരുന്നില്ല ഇതുപോലെ ഒരു ഉദ്ദേശവുമായി ഈ റെയില്‍പാളത്തില്‍ വരേണ്ടിവരുമെന്നു

ദൂരെ സ്ട്രീറ്റ് ല്യ്ടിന്റെ വെളിച്ചത്തില്‍ റെയില്‍പാളങ്ങള്‍ തിളങ്ങി .കണ്ടുപഴകിയ പല സിനിമകളിലെയും പോലെ ഏത് നിമിഷവും അവിടെ നിന്നും പെരുംപാംബിന്റെ നീളമുള്ള തീവണ്ടി പാഞ്ഞുവരും .

പോക്കറ്റില്‍ നിന്നും സിഗരറ്റിന്റെ പാക്കെറ്റ്‌ എടുത്തു ഇനി ഒരെണ്ണമേ ബാക്കിയുള്ളൂ രണ്ടു മണിക്കൂര്‍ മുന്‍പാണ് ഒരു പാക്കെറ്റ്‌ വാങ്ങിയത്‌ .സിഗരറ്റിനു തീ കൊടുത്ത് തീപ്പെട്ടി ദൂരെയെറിഞ്ഞു .പാക്കെറ്റ്‌ പാലത്തിനു മുകളില്‍ കുറച്ചു അകലത്തില്‍ വച്ചു ആദ്യം പൊട്ടുന്നത് അതാകട്ടെ ....എനിക്കൊരു കൂട്ടിനു .
വേറെ ആരാ ഉള്ളത് എനിക്ക് കൂടുകൂടാന്‍ ..?
ആരും കൂട്ടുകൂടാന്‍ ഇല്ല എന്നുകരുതി ഇങ്ങനെയൊരു തീരുമാനം വേണോ..?
പല പ്രാവശ്യം ആലോചിച്ചിട്ടുള്ള കാര്യമാണ് വിട്ടുകള.
ഈ അവസാന നിമിഷങ്ങളില്‍ അവളെ പറ്റി ഓര്‍ക്കാന്‍ തന്നെ ഒരുപാടില്ലേ ...
അവളിപ്പോ എന്ത്ചെയ്യുകയാവും ...
ഒരിക്കല്‍ അവള്‍ ചോദിച്ചു
എടാ ..എടാ എടാ ...എനിക്ക് നിന്റെയൊരു കുഞ്ഞിനെ താടാ...
അവളിപ്പോ എന്ടുചെയ്യുകയാവും ...?
പലകയില്‍ കിടന്നു പാലത്തില്‍ തലവച്ചു .
നല്ല തണുപ്പ്‌ കവിളുകള്‍ ആ തണുപ്പില്‍ മുട്ടിച്ച് കിടന്നു അവളുടെ കവിലുകള്‍ക്കും
തനുപ്പായിരിക്കുമോ ?
അതറിയാന്‍ ഈ ജന്മം തീരണം .
അടുത്ത ജന്മത്തില്‍ കാണാമെന്നും പറഞ്ഞാണ് അവള്‍ പോയത്‌.
എനിക്ക് ഇനിയൊരു ജന്മം ഉണ്ടാകുമോ..?
അവളിപ്പോ എന്തെടുക്കുകയാവും ..?
അവളെ ഒന്നു കേട്ടിപിടിക്കാന്‍ തോന്നി .പാലത്തിലെ തണുപ്പില്‍ കയ്യോടിച്ചു. നല്ല മിനുസം.
ചെവികളില്‍ ഇരുമ്പിന്റെ ശീല്‍ക്കാരം കെട്ട് .
അവളോട്‌ ഒരിക്കല്‍ പറഞ്ഞത് ഓര്‍ത്തു
നിന്റെ മടിയില്‍ കിടന്നു മരിക്കാന്‍ കഴിഞ്ഞില്ലെങ്കിലും നീ എന്റെ അടുത്തെങ്കിലും ഉണ്ടാകണം .
കണ്ണീര് വീണു നനഞ്ഞു കവിളുകള്‍ പാലത്തില്‍ നിന്നും തെന്നിപോകുന്നു .
പാലത്തില്‍ മുറുകെ പിടിച്ചു കവിളുകള്‍ ചേര്‍ത്തുവച്ചു .
ഇരുമ്പിന്റെ ശീല്‍ക്കാരവും വിറയലും കൂടി കൂടി വന്നു .
ദൂരെ നിന്നും വെളിച്ചം അടുത്തടുത്ത്‌ വരുന്നു . സിഗരറ്റ്‌ കൂടിനെ നോക്കി കഷ്ട്ടം അതിപ്പോ പൊട്ടിപ്പോകും .
ഒന്നും കാണണ്ട കണ്ണുകള്‍ ഇറുക്കിയടച്ചു .
അവളിപ്പോ എന്തെടുക്കുകയാവും ...
ചേട്ടന്റെ
വിരിഞ്ഞ മാറില്‍ തല ചേര്ത്തു വച്ചു രോമങ്ങള്‍ എന്നുകയാവും നിറഞ്ഞ സന്തോഷത്തോടെ .
എനിക്കും സന്തോഷം തോന്നി .
ചെവി തുളക്കുന്ന ശബ്ദത്തില്‍ സിഗരറ്റ്‌ കൂട് പൊട്ടുന്നത് കേട്ടില്ലല്ലോ ...................
.................. ശുഭം .................

2009, മേയ് 13, ബുധനാഴ്‌ച

സ്കൂള്‍ ഫീസ്‌

മഴ ആര്തുപെയ്യുകയാണ് .
കാറ്റടിക്കുമ്പോള്‍ മഴത്തുള്ളികള്‍ ഓടോരിക്ഷയുടെ അകത്തേക്കും കയറിവരുന്നു. അയാള്‍ ഒരു വശത്തേക്ക്‌ പരമാവധി ഒതുങ്ങിയിരുന്നു .തണുപ്പ്‌ തോന്നിതുടങ്ങിയിട്ടുണ്ട് അയാള്‍ കൈകള്‍ കൂട്ടിത്തിരുമ്മി .
ച്ചെ ... എത്ര നേരമായി ഇവിടെ കിടക്കുന്നു നല്ല ഒട്ടമുള്ള സമയമായിരുന്നു . ആ നശിച്ച കുഴിയില്‍ ചാടിയതാണ് കുഴപ്പമായത് . ഒരു മണിക്കൂരിലെരെയായി വണ്ടി സ്ടാര്റ്റ്‌ ചെയ്യാന്‍ ശ്രമിക്കുന്നു ആകുന്നില്ല അയാള്‍ പിന്നെയും കിക്കര്‍ വലിച്ചുനോക്കി ..ഇല്ല ഒരു രക്ഷയുമില്ല .
അയാളുടെ ചിന്ദകള്‍ കാടുകയറി .ഉച്ചവരെ വര്‍ക്ശോപ്പിലായിരുന്നു വണ്ടിക്ക്‌ പ്രായം കൂടുതലായില്ലേ ....ഇപ്പോള്‍ സ്ഥിരമായി ഓരോരോ കുഴപ്പങ്ങലാണ് . വണ്ടി മാറണം എന്ന് വിചാരിക്കാന്‍ തുടങ്ങിയിട്ട് കാലം കുറേയായി നടക്കുന്നില്ല .എങ്ങിനെ നടക്കും ഇന്നു തന്നെ ഉച്ചക്ക്‌ മുതലാണ്‌ ഓടാന്‍ യ്തുടങ്ങിയട് വൈകുന്നെരമായപ്പോയെക്കും ദേ....ഇങ്ങിനെയുമായി
ഇരുട്ട് വീണുതുടങ്ങി . നൂറു കൂട്ടം കാരിയങ്ങളും പറഞ്ഞാണ് ഭാര്യ രാവിലെ യാത്രയാക്കിയട് .
അയാള്‍ പോക്കറ്റില്‍ തപ്പിനോക്കി നൂറു രൂപ തികച്ചുണ്ടാവില്ല .കുട്ടികള്‍ക്ക്‌ ഫീസ്‌ കൊടുക്കേണ്ട സമയം കഴിഞ്ഞു .ചിട്ടിക്കാശും കൊടുക്കരായി . അയാള്‍ക്ക്‌ സ്വസ്ഥമായി ഇരിക്കാന്‍ കഴിയുന്നില്ല കിക്കറില്‍ ആഞ്ഞു വലിച്ചു മൂന്നുനാല് പ്രാവശ്യം വലിച്ചപ്പോള്‍ വണ്ടി സ്ടാര്‍തായി .
ഭാഗ്യം അയാള്‍ ദൈവത്തിനു നന്ദി പറഞ്ഞു ഉത്സാഹത്തോടെ വണ്ടി മുന്‍പോട്ടെടുത്തു .ഇനി കുഴിയില്‍ ചാടാതെ നോക്കണം .
രാത്രി വൈകും വരെ ഓടിയിട്ടനെങ്ങിലും കുട്ടികളുടെ ഫീസിനുള്ള കാശോതിട്ടെ വീട്ടില്‍ പോകുന്നുള്ളൂ എന്നയാള്‍ തീരുമാനിച്ചു .
മഴയുടെ കരുത്തിനു ഒരു കുറവുമില്ല . വെള്ളത്തുള്ളികള്‍ വീണു വണ്ടിയുടെ പടുത്ത കീരിപ്പോകുമെന്നു തോന്നി .
തുള്ളിക്കൊരുകുടം പോലെയുള്ള മഴത്തുള്ളികള്‍ ഗ്ലാസ്സില്‍ വന്നിടിച്ചു ചിതറുന്നു .
വഴിയെല്ലാം വിജനമാണ് ഇങ്ങിനെയാനെങ്ങില്‍ ടൌണില്‍ ചെന്നാലും ആരും ഉണ്ടാകുമെന്ന് തോന്നുന്നില്ല .ഈ പേരും മഴയത്ത് എല്ലാവരും നേരത്തെ വീട്ടില്‍ കയറിയിട്ടുണ്ടാകും .അദോര്താപ്പോല്‍ അയാളുടെ ഉള്ളൊന്നു കാളി .എന്ടെങ്ങിലും ഓട്ടം കിട്ടിയില്ലെങ്കില്‍ ആകെ കുഴപ്പമാകുമല്ലോ .
കഴിഞ്ഞ ആയ്ച്ച പനിപിടിച്ചു കിടപ്പിലായതാണ് കാര്യങ്ങള്‍ ഇത്ര വഷളാക്കിയത് .ഒരുവിതം ഒര്ടരില്‍ പോയിരുന്ന കാര്യങ്ങളാണ് കുഴഞ്ഞുമാരിഞ്ഞത് .അല്ലെങ്കിലും കൂളിപ്പനിക്കരുടെയെല്ലാം അവസ്ഥ ഇങ്ങിനെ തന്നെയല്ലേ ...പ്രതീക്ഷിക്കാത്ത ചെലവ് എന്ടെന്കിലും ഉണ്ടായാല്‍ കാര്യങ്ങളെല്ലാം കുഴപ്പത്തിലാകും .
അയാള്‍ ശ്രദ്ധയോടെ വണ്ടിയോടിച്ചു .
സാദാരണ ഈ സമയത്ത് ടൌനിലെക് പോകാന്‍ ആരെങ്കിലും വണ്ടിയില്‍ കയരാരുല്ലതാണ് ഇന്നു ആരെയും കാണുന്നില്ല . കാറ്റു കുറഞ്ഞിട്ടുണ്ട് മഴ മാറുമായിരിക്കും .
ടൌനിലെതിയപ്പോയെകും മഴ കുറഞ്ഞിരുന്നു.
ഗോവെര്‍മെന്റ്റ്‌ ആശുപത്രിക്കടുത്തുള്ള വളവു തിരിഞ്ഞപ്പോള്‍ ഒരു സ്ത്രീ നിന്നു കൈ കാണിക്കുന്നു ഇരുട്ടായതുകൊണ്ട് മുഖം വ്യക്തമാകുന്നില്ല വല്ല അത്യാവശ്യക്കരുമായിരിക്കും അയാള്‍ വണ്ടിനിരുതി .
വണ്ടി നിന്നപ്പോള്‍ തന്നെ അവള്‍ വണ്ടിയിലേക്ക്‌ ചാടിക്കയറി .
അയാള്‍ അകത്തെ ലിറ്റ്ടിട്ടുകൊണ്ട് തിരിഞ്ഞുനോക്കി ചോതിച്ചു . "എവിടെക്കാ "
അപ്പോഴാണ്‌ അയാള്‍ക്ക്‌ ആളെ മനസ്സിലായത്‌ .ഇതു അച്ചുവല്ലേ ....ഛെ ഇവലാനെന്നു അറിഞ്ഞിരുന്നെങ്കില്‍ വണ്ടി നിരുത്തില്ലായിരുന്നു .
അവള്‍ അയാളെ നോക്കി ചിരിച്ചു .അത് വളരെ മനോഹരമായിരുന്നു .ചുവന്ന കല്ലുവച്ച മൂക്കുത്തി തിളങ്ങുന്നു .
"നീ അച്ചുവല്ലേ "...?. അയാള്‍ ചോതിച്ചു .
"അല്ല ഞാന്‍ അശ്വതിയാണ് " മനോഹരമായ ശബ്ദം .
"ആരെങ്കിലുമാകട്ടെ നീ ഇപ്പോള്‍ എന്തിനാ എന്റെ വണ്ടിയില്‍ കയറിയത്‌ "?
അവള്‍ വീണ്ടും ചിരിച്ചു
"എന്തിനാ എല്ലാവരും ഓട്ടോയില്‍ കയറുന്നത് .എനിക്ക് ഒരിടം വരെ പോകണം "
"പറ്റില്ല എനിക്ക് നിന്നെ എങ്ങും കൊണ്ടുപോകാന്‍ പറ്റില്ല ഇറങ്ങിക്കോ ."
"അതിന് ചേട്ടന്‍ എന്നെ എങ്ങും കൊണ്ടുപോകണ്ട അവിടം വരെ കൊണ്ടുവിട്ടാല്‍ മതി ."
"അതാ പറഞ്ഞത് പറ്റില്ലാന്നു ."
"പ്ല്ലീസ് ചേട്ടാ വേറെ പറ്റിയ വണ്ടിയൊന്നും വരുന്നില്ല
ചേട്ടാ . ഞാന്‍ കാശ് തരില്ലെന്ന്‍ പേടിച്ചിട്ടാണോ" ....?
"അതൊന്നുമല്ല " ഇവള്‍ ആരെയും പറ്റിച്ചതായി കേട്ടിട്ടില്ല .
"പിന്നെ എന്താ ചേട്ടാ എന്നെ അവിടം വരെ കൊണ്ടുവിട്ടുകുടെ" ...?
അയാള്‍ക്ക്‌ ഉത്തരം മുട്ടി .
എനിക്ക് അംഗീകരിക്കാന്‍ പറ്റാത്ത തൊഴിലാണ് ഇവള്‍ ചെയ്യുന്നത് .അതുകൊണ്ടാണെന്നു പറഞ്ഞാല്‍ മനസ്സിലാകുമോ ഇവള്‍ക്ക് .
അവള്‍ സങ്കടത്തോടെ അയാളെ നോക്കി ചോദിച്ചു.
"എന്തിനാ ചേട്ടാ .... കുറെ നേരമായി കാത്തുനില്‍ക്കുന്നു പറ്റിയ വണ്ടിയൊന്നും വന്നില്ല ചേട്ടന്റെ വണ്ടി കണ്ടപ്പോള്‍ ദൈര്യമായി കൈ കാണിച്ചതാണ് പ്ലീസ്‌ ചേട്ടാ.... ഇന്നുമാത്രം ..."
അയാള്‍ക്ക്‌ പിന്നെ ഒന്നും പറയാന്‍ തോന്നിയില്ല. വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്തു .
" ചേട്ടന് നൂറു പുണ്യം കിട്ടും ."അവള്‍ സന്തോഷത്തോടെ പറഞ്ഞു.
അത് കെട്ട് അയാള്‍ക്ക്‌ അയാള്‍ക്ക്‌ അരിശം വന്നു . "എനിക്ക് നിന്റെ പുന്ന്യമോന്നും വേണ്ട . അല്ലെങ്കില്‍ തന്നെ ഒരുപാട്‌ പുണ്യം കിട്ടുന്ന പണിയാണല്ലോ നീ ചെയ്യുന്നത് ."
അവള്‍ മുഖം കുനിച്ച് കയ്യിലിരുന്ന പ്ലാസ്റിക് കൂടില്‍ എന്തോ വരച്ചുകൊണ്ടിരുന്നു.
അങ്ങിനെ പറയണ്ടായിരുന്നു അയാള്‍ക്ക്‌ തോന്നി .
നീ ഈ സമയത്ത് എന്തിനാ അങ്ങോട്ട്‌ പോകുന്നത് ...? അവിടെയാണോ നിന്റെ വീട് .?
അല്ല.
പിന്നെ
അവള്‍ ഒന്നും പറഞ്ഞില്ല എങ്കിലും അയാള്‍ക്ക് മനസ്സിലായി .
"ഇത് തന്നെയാ ഞാന്‍ പറഞ്ഞത് ഈ പണി എനിക്ക് പറ്റില്ലാന്നു ."
അയാള്‍ വണ്ടി നിറുത്തി . അവള്‍ പേടിയോടെ ചുറ്റും നോക്കി .
"അയ്യോ ചേട്ടാ ... എന്നെ ഇറക്കി വിടല്ലേ .. അച്ഛന്‍ ആശുപത്രീല്‍ കിടക്കുകയാണ് .നാളെ രാവിലെ തന്നെ ഒരു കുത്തിവപ്പുണ്ട് അതിനു കാഷില്ലാഞ്ഞിട്ടാ ഞാന്‍ ഈ മഴയത്തും ഇറങ്ങിത്തിരിച്ചതു .."
അയാള്‍ക്ക് വിശ്വാസമായില്ല .
"അതുകൊണ്ട് എനിക്കിഷ്ട്ടമില്ലാത്ത പണി ഞാന്‍ ചെയ്യണോ ? ഇതുപോലെയുള്ള നുണകള്‍ നീ ഒരു ദിവസം എത്ര പേരോട് പറയുന്നുണ്ടാകും ..
അതെ ഞാന്‍ നുനച്ചിയാണ് ,ചീത്തയാണ്‌ അതൊക്കെ ചേട്ടനറിയാം .... സത്യം എന്താനെന്നരിയെന്ട ആവശ്യവും നിങ്ങള്ക്കില്ല .. ചേട്ടന്‍ ഒരു പരോപകാരിയാനെന്നയിരുന്നു ഞാന്‍ കരുതിയതു .."
ഞാന്‍ സഹായം ചെയ്യുന്നത് മാന്യമായ ആവശ്യങ്ങല്‍ക്കാന്‍ .... അല്ലാതെ ...
ശരിയാണ് ....എന്നാലും ചേട്ടന്‍ എനിക്ക് വേണ്ടി സഹായം ഒന്നും ചെയ്യണ്ട . ഇവിടെ ഇറക്കിവിട്ടു ഉപദ്രവിക്കതിരിക്കാന്‍ പാടില്ലേ ..
അയാള്‍ക്ക് ചിരി വന്നു .. ഇപ്പൊ വാദി പ്രതിയായല്ലോ ..
പ്ലീസ് ചേട്ടാ ..... ഇനി ഒരിക്കലും ഞാന്‍ ചേട്ടനെ ഉപദ്രവിക്കാന്‍ വരില്ല സത്യം ..
അവളുടെ കണ്മഷി പുരട്ടിയ കണ്ണുകളില്‍ നിന്നും തുള്ളികള്‍ വീഴുന്നത അയാള്‍ കണ്ടു ..
വണ്ടി മുന്നോട്ടെടുത്തപ്പോള്‍ അവള്‍ കണ്ണ് തുടച്ചു .
കുറച്ചു നേരം രണ്ടുപേരും ഒന്നും മിണ്ടിയില്ല . പിന്നെ അവള്‍ ചോതിച്ചു .
ചേട്ടന് എത്ര മക്കളുണ്ട് ..?
രണ്ട . ഒരാണും ഒരു പെണ്ണും ..
ചേച്ചിക്ക് പണിയെന്തെങ്കിലും ഉണ്ടോ ..?
ഉണ്ട്
എവിടെയാ ..?
എന്‍റെ വീട്ടില്‍ തന്നെ . അവിടെ രണ്ട കുട്ടികളെ നോക്കണം , എന്നെ നോക്കണം ,ഭക്ഷനമുണ്ടാക്കണം വീട് നോക്കണം അതൊക്കെ തന്നെ ജോലി ...
കളിയാക്കല്ലേ ... ചേട്ടാ .. അവള്‍ ചിരിച്ചു ഞാന്‍ പലപ്പോഴും ടൌണില്‍ വച്ച് വിചാരിച്ചിട്ടുണ്ട് വീട്ടില്‍ പോകുമ്പോള്‍ ചേട്ടന്റെ വണ്ടി വിളിച്ചാലോ എന്ന
പിന്നെന്താ വിളിക്കാഞ്ഞതു ....അയാള്‍ ചോദിച്ചു
അത് പേടിച്ചിട്ടാ ....
പേടിയോ .. എന്തിന്‍ ... അതും ... നിനക്ക് .
അത് .... നിങ്ങള്‍ക്കൊന്നും മനസ്സിലാകില്ല . ചേട്ടനെ പോലെ ചിലരെ യൊക്കെ എനിക്ക് പേടിയുണ്ട്
പിന്നെ .....
പിന്നെ ..?
പിന്നെ ഒരു ധൈര്യവും . ഒരു ആണിന്റെ കൂടെ ഇരിക്കുമ്പോള്‍ കിട്ടുന്ന ധൈര്യം .....
വണ്ടിയില്‍ നിന്നും ഇറക്കി വിട്ടില്ലെന്നു കരുതി മുഗസ്തുതിയൊന്നും വേണ്ട ..
എനിക്കറിയില്ല ചേട്ടാ ....ഓര്മ വച്ച നാലുമുതല്‍ അച്ഛന് ഇതുപോലെ ഓരോരോ അസുഗങ്ങലാണ് . അമ്മയാണ് അച്ഛനെയും ഞങ്ങളെയും ഒക്കെ നോക്കിയത് .. അമ്മ പോയേപിന്നെ ... എല്ലാം ...."
അവള്‍ നെടുവീര്‍പിട്ടു ......"അതൊക്കെ ഒരു കഥയാ ചേട്ടാ ആരും കേള്‍ക്കാന്‍ ഇഷ്ട്ടപ്പെടാത്ത കഥ "
അയാളും അവളുടെ കഥ കേള്‍ക്കുവാനുള്ള മാനസികാവസ്തയിലല്ലായിരുന്നു .ഇവളെ ഇറക്കി വിട്ടിട്ടു വേണം വീട്ടില്‍ പോകാന്‍ .
"ആ വീടിന്റെ മുന്‍പില്‍ നിറുത്തിക്കോ .."
അയാള്‍ ആശ്വാസത്തോടെ വണ്ടി നിറുത്തി . മീറ്ററില്‍ നോക്കി കണക്കു കൂട്ടി നൂറ്റി അന്‍പത് രൂപക്കുള്ള ഒട്ടമായിട്ടുന്ദ് .
"എത്രയായി ചേട്ടാ .."
"നൂറി അന്‍പത് "
"ഞാന്‍ ഇപ്പൊ വരാം " അവള്‍ ഗേറ്റ് കടന്നു വീടിന്റെ വാതില്‍ക്കല്‍ ചെന്ന് ബെല്ലടിച്ചു . ഒരാള്‍ വന്നു കതകു തുറന്നു അവളുമായി സംസാരിച്ചു . പിന്നെ അകത്തു പോയി തിരിച്ചുവന്നു അവളുടെ കയ്യില്‍ പണം കൊടുത്ത് .അത് വാങ്ങി അവള്‍ വേഗം തിരിച്ചു നടന്നു . പിറകെ ആ മനുഷ്യനും ഇറങ്ങി വരുന്നു ...
അയാള്‍ക്ക് പേടി തോന്നി ...ചുറ്റും നോക്കി ആരെങ്കിലും കാണുന്നുണ്ടോ ..
പിന്നെ തോന്നി ആരെ പേടിക്കാന്‍ . എന്‍റെ മനസ്സാക്ഷിയെ മാത്രം പേടിച്ചാല്‍ പോരെ . ഞാന്‍ വണ്ടിയും കൊണ്ട് ഒരു ഓട്ടം വന്നു അത്രമാത്രം .
അവള്‍ അടുത്തുവന്നു
" വഴക്കിട്ടിട്ടാനെങ്കിലും എനിക്ക് ചെയ്ത ഈ ഉപകാരം ചേട്ടനെ കാണുമ്പോഴെല്ലാം ഞാന്‍ ഓര്‍ക്കും കേട്ടോ .." അവള്‍ ചിരിച്ചുകൊണ്ട് പണം നീട്ടി .
അയാള്‍ ഓന്നും പറയാതെ ആ പണം വാങ്ങി എന്നീട്ട ആ പണത്തിലേക്ക് കുറച്ചുനേരം നോക്കി , പിന്നെ അവളുടെ മുഗത്തെക്കും .
എന്തൊക്കെയോ അയാളുടെ മനസ്സില്‍ കിടന്ന കലങ്ങി മരിയുന്നുണ്ടായിരുന്നു . യാതൊരു വിലയുമില്ലാത്ത , പാപത്തിന്റെ കറപുരണ്ട കടലാസ് കഷണങ്ങളാണ്‌ തന്റെ കയ്യില്‍ ഇരുന്നു വിരക്കുന്നതെന്ന് അയാള്‍ക്ക് തോന്നി .
അത് മടക്കി പോക്കറ്റിലിടാന്‍ തുടങ്ങിയപ്പോള്‍ മറ്റെയാള്‍ കുഴയുന്ന ചുവടുകളോടെ അടുത്തേക്ക്‌ വന്നു ഒരു അന്പതിന്റെ നോട്ടു അയാളുടെ പോക്കട്ടിലെക്ക് വച്ചുകൊടുക്കാന്‍ ശ്രമിച്ചു . തടഞ്ഞപ്പോള്‍ ആ മനുഷ്യന്‍ പറഞ്ഞു
"സാരമില്ല ഇരിക്കട്ടെ എന്റെയൊരു സന്തോഷത്തിനാണ് ."
മദ്ധ്യത്തിന്റെ ഗന്ധം അയാളെ പൊതിഞ്ഞു .ബലമായി പണം പോക്കറ്റില്‍ വച്ച് ആ മനുഷ്യന്‍ തിരിച്ചു നടന്നു .അയാള്‍ പിന്നെയും അവളുടെ മുഗത്തെക്ക് നോക്കി. ആ നോട്ടത്തെ നേരിടാന്‍ കഴിയാതെ അവള്‍ തിരിച്ചു നടന്നു. അയാള്‍ പോക്കറ്റില്‍ വീണ അന്‍പത് രൂപയും അവള്‍ തന്ന രൂപയും കയ്യിലെടുത്ത് നോക്കി .
താനൊരു കൂട്ടിക്കൊടുപ്പുകാരന്‍ ആയ പോലെ അയാള്‍ക്ക് തോന്നി . സ്വന്തം മനസ്സാക്ഷി പോലും കളിയാക്കുന്നതുപോലെ .....
മദ്യപിച്ച് കാലുറക്കാതെ നടന്നുപോകുന്നവന്റെ പിറകെ പോകുന്ന അവളുടെ നേരെ അയാള്‍ ആ പണമെല്ലാം ചുരുട്ടിക്കൂട്ടി വലിച്ചെറിഞ്ഞു .
വണ്ടി തിരിക്കുമ്പോള്‍ അയാള്‍ മനസ്സില്‍ പറഞ്ഞു
എനിക്ക് വേണ്ട നിന്റെ പാപത്തിന്റെ വിഹിതം . .......നേരെ വീട്ടിലേക്ക് വണ്ടിയോടിക്കുമ്പോഴും അസ്വസ്ഥമായ മനസ്സില്‍ ചെയ്തത് ശെരിയാണെന്ന ഉത്തമ ബോധ്യം അയാള്‍ക്കുണ്ടായിരുന്നു .
വീട്ടിലെത്ത്യപ്പോഴേക്കും കുട്ടികള്‍ ഉറങ്ങിയിരുന്നു .കയ്യില്‍ പ്ലാസ്റിക് കൂടുകലോന്നും ഇല്ലെന്നു കണ്ട ഭാര്യ തിരക്കി
"എന്തുപറ്റി ഇന്നും വര്‍ക്ക്ശോപ്പിലായിരുന്നു അല്ലെ ..?"
അയാള്‍ തലയാട്ടി
ഭാര്യ പിന്നെ അതിനെപ്പറ്റി ഒന്നും ചോദിച്ചില്ല .
" നിങ്ങള്‍ കുളിച്ചിട്റ്റ് വാ ഞാന്‍ ചോറ് വിളമ്പാം "
കുളിച്ച്ചുകൊണ്ടിരുന്നപ്പോള്‍ അയാലാലോചിച്ച്ചു നടന്നതെല്ലാം ഭാര്യയോടു പറയണോ ? വേണ്ട കഴിഞ്ഞത് കഴിഞ്ഞു അയാളത് മറക്കാന്‍ ശ്രമിച്ചു .
ഊണ് കഴിച്ചു കൊണ്ടിരുന്നപ്പോള്‍ ഭാര്യ പറഞ്ഞു
"നാലത്തെക്കും കൂടെയുള്ള അരിയെ ഉള്ളൂ . അരി മാത്രമല്ല എല്ലാം തീര്ന്നുതുടങ്ങി ."
"നോക്കട്ടെ എല്ലാം നാളെ വാങ്ങിക്കാം ." അയാള്‍ ഭാര്യയെ സമാധാനിപ്പിച്ചു .
ഉറക്കം ഉണര്‍ന്നു എഴുനെട്ടുവന്ന മകള്‍ അടുത്ത വന്നിരുന്നു .
"അച്ഛന്റെ മോളൂട്ടീ ചോറ് തിന്നോ ..?" ഉഊം ...മകള്‍ മൂളി ..
"മോളിന്നു നേരത്തെ കിടന്നുരന്ങ്ങിയത് ..?"
"നല്ല മഴയായിരുന്നല്ലോ അതാ ഞാന്‍ രണ്ടിനേം നേരത്തെ കിടത്തിയുരക്കിയത് ." ഭാര്യയാണ് മറുപടി പറഞ്ഞത് .
" അച്ചാ ....അച്ചാ..,.. മകള്‍ ചിണുങ്ങി ....."
ഉഊം എന്താ മോളെ ?"
"നാളെ സ്കൂളില്‍ ഫീസ്‌ കൊടുത്തില്ലെങ്കി ക്ലാസി കേട്ടത്തില്ലന്നു ടീച്ചെര്‍ പറഞ്ഞു "
അയാള്‍ ഒന്നും മിണ്ടിയില്ല .
" അച്ചാ ..... മകള്‍ അയാളെ പിടിച്ച് കുലുക്കി ...."എത്ര ദിവസായി അച്ചാ ചോദിക്കുന്നു ...?"
"രണ്ട ദിവസം കഴിഞ്ഞിട്ട് കൊടുക്കാം എന്ന് പറ മോളെ ടീച്ഛരോദ് ."
" അയാള്‍ മടിച്ചു മടിച്ചു പറഞ്ഞു .
വേണ്ട ....... ഭാര്യ ഇടക്കുകയറി ...
" മോലിനി ഫീസ്‌ കൊടുത്തിട്റ്റ് സ്കൂളില്‍ പോയാല്‍ മതി .ഇപ്പൊ പോയികിടന്നുരന്ഗ് അച്ഛന്‍ ചോറ് തിന്നട്ടെ ."
മകള്‍ ചിനുങ്ങിക്കൊന്ദ് എഴുനെട്ടുപോയി ....അയാള്‍ ഭാര്യയോട് ചോദിച്ചു ...
"നീയെന്തിനാ അങ്ങിനെ പറഞ്ഞത് ..? സ്കൂളില്‍ പോകാതിരുന്നാല്‍ പ്രശ്നങ്ങള്‍ തീരുമോ ..? വെറുതെ കുട്ടികളുടെ ക്ലാസ് കളയണ്ട . നാളെ അവരെ സ്കൂളില്‍ വിടണം .നീയും കുട്ടികളുടെ
കൂടെ പോയി ടീച്ഛരോദ് ഫീസിന്റെ കാര്യം പറയണം ."
ഭാര്യ അയാളോട് ചേര്‍ന്നിരുന്നു .
"നമ്മുടെ കുട്ടികള്‍ എന്തെങ്കിലും കാര്യം പറഞ്ഞ വാശി പിടിക്കാരുണ്ടോ ..?നിങ്ങളുടെ സ്വഭാവം തന്നെയല്ലേ രണ്ടുപേര്‍ക്കും ...എല്ലാം സഹിക്കുന്ന സ്വഭാവം .ഇതിപ്പോ ഫീസ്‌ കൊടുക്കേണ്ട സമയം ഒരുപാട് വൈകി . അതുകൊണ്ടാ ടീച്ചെര്‍ വഴക്ക് പറഞ്ഞത് .ഇന്ന് ഞാന്‍ സ്കൂളില്‍ പോയിരുന്നു ."
എന്നിട്ട ടീച്ഛരോദ് പറഞ്ഞില്ലേ ".?
" പറഞ്ഞു .... പക്ഷെ ഒരു കാര്യവുമില്ല . നമ്മള്‍ പഠിച്ച കാലത്തുള്ള സ്കൂളും സമ്പ്രദായവും ഒന്നും അല്ലല്ലോ ഇപ്പോള്‍ " ഭാര്യ നെടുവീര്‍പ്പിട്ടു .
അയാള്‍ ഊണ് മതിയാക്കി എഴുനേറ്റു .. കൈ കഴുകി കുട്ടികളുടെ അടുത്ത വന്നു കിടന്നു .
എന്തു ചെയ്യണമെന്ന്‍ അയാള്‍ക്ക് ഒരു രൂപവും കിട്ടിയില്ല .ഉറങ്ങിക്കിടക്കുന്ന കുട്ടികള്‍ .
വഴക്ക് പറയുന്ന ടീച്ചറുടെ മുന്‍പില്‍ സങ്കടത്തോടെ നില്‍ക്കുന്ന കുട്ടികളുടെ രൂപം
അയാളുടെ മനസ്സില്‍ തെളിഞ്ഞു .
ആ കാശ് അവിടെ തന്നെ കാണുമോ ......?
അത് അവളുടെ നേരെ എരിഞ്ഞതില്‍ പിന്നെ മഴ പെയ്തിട്ടില്ല .അതുകൊണ്ട് നനഞ്ജിട്ടുണ്ടാകില്ല .
പക്ഷെ ആ പണം മനസ്സിലേക്ക് വീണ്ടും അസ്വസ്ഥത പെയ്തിറങ്ങി .
ഭാര്യ വാതിലടച്ച് കുട്ടിയിടുന്ന ശബ്ദം കേട്ട് .
എന്തെങ്കിലുമാകട്ടെ വെളുപ്പിന്‍ വെളിച്ചം വീഴുന്നതിനു മുന്പ് പോയി നോക്കണം .
അയാള്‍ തീരുമാനിച്ചു .
"വെളുപ്പിന് വിളിക്കണം ഒരു യാത്രയുണ്ട് . " ഭാര്യ വന്നപ്പോള്‍ അയാള്‍ പറഞ്ഞു .
ഭാഗ്യം എങ്ങോട്ടാണെന്ന് ചോദിച്ചില്ല .
അയാള്‍ ഭാര്യയെ കെട്ടിപിടിച്ച് കിടന്നുറങ്ങി .
അതിരാവിലെ ഉണര്‍ന്നു അയാള്‍ വണ്ടിയെടുത്തു .
ഇരുട്ടത്ത് എങ്ങിനെ അത് കണ്ടുപിടിക്കും ? കുറച്ച് നനഞ്ജിരുന്നാലും കുഴപ്പമില്ല കുട്ടികള്‍ സ്കൂളില്‍ പോകുന്നതിനുമുന്‍പ് ശരിയാക്കി കൊടുത്തുവിടാം ... കാറ്റിനു നല്ല തണുപ്പ് മഴ പെയ്യാന്‍ പോകുകയാണെന്ന് തോന്നുന്നു .അയാള്‍ വേഗത്തില്‍ വണ്ടിയോടിച്ചു .
അവളെ ഇറക്കിവിട്ട സ്ഥലത്തെത്തിയപ്പോള്‍ അയാള്‍ ഞെട്ടി .
അവള്‍ അവിടെ തന്നെ നില്‍ക്കുന്നു .
യാല്‍ ചുറ്റും നോക്കി .വേറെ ആരെയും കാണുന്നില്ല
അവള്‍ ചിരിച്ചുകൊണ്ട് കൈകാനിക്കുകയാണ് . യാല്‍ വണ്ടി നിറുത്തി .
" ചേട്ടനെന്താ ഈ സമയത്ത് ഇതിലെ ..? ഓട്ടം പോയതാണോ ?"
അതെ എന്നല്ലാതെ വേറെ എന്ത് പറയാന്‍ . യാല്‍ തലയാട്ടി .
"എന്‍റെ ഭാഗ്യം .... ഏതായാലും ചേട്ടന്‍ ഈ വഴി വന്നതല്ലേ ..എന്നെ തിരിച്ച് ആശുപത്രിയില്‍ കൊണ്ടുവിടാമോ ...?"
അയാള്‍ക്ക് ആകെ സങ്കടം വന്നു ..ആ പണം ഇവള്‍ക്ക് കിട്ടിയിട്ടുന്റാകുമോ ..? ഇവളുടെ മുന്‍പില്‍ വച്ച് അത് നോക്കി എടുക്കുന്നതെങ്ങിനെ ? നാനക്കെടാവില്ലേ ....ഇവലോദ് ചോദിക്കണോ .....?
വേണ്ട ..കാശിനു വേറെ വഴി നോക്കാം ..
യാല്‍ അവളെയും കയറ്റി വണ്ടിയോടിച്ചു .
ടൌണില്‍ എത്താറായപ്പോള്‍ അവള്‍ ചോദിച്ചു
" ചേട്ടന് പേടിയുണ്ടോ ..?"
എന്തിനു ..?"
" അല്ലാ ... ഈ സമയത്ത് എന്നെ കൊണ്ടുവിടുന്നത് ആരെങ്കിലും കണ്ടാല്‍ ..?"
അങ്ങിനെയൊരു കാര്യം യാല്‍ ആലോചിച്ചിരുന്നില്ല
" അതിനെന്താ ....എന്‍റെ ഭാര്യക്കറിയാം ഇന്നെലെ രാത്രി ഞാന്‍ അവളുടെ കൂടെതന്നെയാണ് കിടന്നതെന്ന് . പിന്നെ ഞാന്‍ ആരെയെങ്കിലും പേടിക്കണോ ..?"
അവള്‍ ചിരിച്ചു "നല്ല ദൈര്യം തന്നെ "
ആശുപത്രിയുടെ പടിക്കല്‍ യാല്‍ വണ്ടി നിറുത്തി .
അവള്‍ പുറത്തിറങ്ങി . ഉദയ സൂര്യന്റെ സ്വര്‍ണ വെളിച്ചം അവളുടെ മുഗത്തുപരന്നു .
ഉറക്കച്ചടവുള്ള മുഗത്തെ മൂക്കുത്തി തിളങ്ങി .
അവള്‍ പേഴ്സ് തുറന്നു നൂട്ടിഅന്പത് രൂപയെടുത്ത്‌ അയാള്‍ക്ക്‌ നേരെ നീട്ടി .
"ഇത്രയും വേണ്ട ഓട്ടം പോയി തിരിച്ചു വരുന്നതല്ലേ ..ഒരു അന്‍പത് രൂപ മതി "
"അതല്ല ചേട്ടാ ... ഇത് ഇന്നെലെ ചേട്ടന്‍ എനിക്കിട്റ്റ് എറിഞ്ഞ കാശാ .."
അയാള്‍ക്ക് എന്തോപോലെ തോന്നി .
മടിക്കണ്ട ചേട്ടാ വാങ്ങിച്ചോളൂ . ചേട്ടന്റെ നല്ല മനസ്സ് കൊണ്ടാ അങ്ങിനെ ചെയ്തതെന്ന് എനിക്ക്
മനസ്സിലാകും ."
യാല്‍ ആ രൂപ വാങ്ങി . അവള്‍ക്ക് സന്തോഷമായി ഒരു അന്‍പത് രൂപ കൂടി അവള്‍
അയാള്‍ക്ക് കൊടുത്ത് .
"ഇപ്പോള്‍ കൊണ്ടുവിട്ടതിനു "
അതും യാല്‍ വാങ്ങി .അവളോട് നന്ദി പറയാന്‍ തോന്നി
"പിന്നെ .,.... അവള്‍ പറഞ്ഞുകൊണ്ടിരുന്നു ....മറ്റെയാള്‍ തന്ന അന്‍പത് രൂപ ചേട്ടന് പകരം
ഞാന്‍ തന്നെ ആ തെണ്ടീടെ മുഗത്തെക്ക് എറിഞ്ഞിട്ടുണ്ട് ... ആ കാശ് ഏതായാലും ചേട്ടന് വേണ്ട ,"
അയാള്‍ക്ക് ഒന്നും പറയുവാന്‍ ഉണ്ടായിരുന്നില്ല . മനസ്സില്‍ നിന്ന് എന്തൊക്കെയോ ഭാരങ്ങള്‍ ഒഴിഞ്ഞുപോകുന്നത്‌ പോലെ ...
" ചെട്ടന്റെയിക്കെ വിയര്‍പ്പിന് ഉപ്പിന്റെ രുചിയാനെങ്കില്‍ .. ഞങ്ങളുടെ വിയര്‍പ്പിന് ചോരയുടെ രുചിയാണ് ചേട്ടാ .....ചങ്ക് പൊട്ടി ഒഴുകുന്ന ചോരയുടെ ......"
അവളുടെ കണ്ണുകള്‍ നിറയുന്നു ... ayaalkkum വിഷമം തോന്നി.
"ആശുപത്ത്രിയുടെ ഗിഎറ്റ് തുറന്നിട്ടില്ലല്ലോ ......
തുറക്കുന്നതുവരെ എന്തുചെയ്യും ..?" യാല്‍ ചോദിച്ചു ..,.
"അത് സാരമില്ല ഞാന്‍ ഇവിടെ നിന്നോളാം ചേട്ടന്‍ പൊയ്ക്കോ .."
അവള്‍ കന്നുതുടച്ച്ചു കൊണ്ട് പറഞ്ഞു .
യാല്‍ വണ്ടി സ്ടാര്‍ത്ടു ചെയ്തപ്പോള്‍ അവള്‍ ചോദിച്ചു.
"ഈ ആശ്വതിയ്യോട് പിനക്കമില്ലെങ്കില്‍ അച്ഛനെ ദിസ്ചാര്ഗ് ചെയ്തു കഴിയുമ്പോള്‍
വീട്ടില്‍ കൊണ്ടുപോകാന്‍ ഞാന്‍ ചേട്ടന്റെ വണ്ടി വിളിക്കട്ടെ ..?"
യാല്‍ ചിരിച്ചു കൊണ്ട് തലയാട്ടി ." സമ്മതം "
അവളും ചിരിച്ചു മനോഹരമായി ......
തിരിച്ച് വീട്ടിലേക്ക് വേഗത്തില്‍ വണ്ടിയോടിക്കുമ്പോള്‍ യാല്‍ ഓര്‍ത്ത്‌
സ്കൂള്‍ഫീസ് കൊടുത്ത് കുട്ടികളെ സ്കൂളില്‍ വിട്ടിട്ട നടന്ന കാര്യങ്ങളെല്ലാം ഭാര്യയോട് പറയണം .
മഴ ചിണുങ്ങി ചിണുങ്ങി പെയ്യാന്‍ thudangi ....
........ ശുഭം .................

2009, ഏപ്രിൽ 13, തിങ്കളാഴ്‌ച

സുന്ദരിമാരെ കാണ്മാനില്ല


സിനിമാ പൊസ്റ്റരുകലിലെ സുന്ദരിമാരുടെ തുടുത്ത് സുന്ധരമായ തുടകള്‍ എന്നും അവനു ഒരു ഹരമായിരുന്നു.
പോസ്റ്ററുകളില്‍ ഷക്കീലയുദെയും,രെഷ്മയുദെയും,മറിയയുടെയും തുടകള്‍ അവന്‍ പരിസരം മറന്നു നോക്കി നില്‍ക്കുമായിരുന്നു രൊമാവ്ര്ദമായ സ്വന്ധം തുടകളില്‍ തലോടികൊണ്ട് .
ഒരിക്കല്‍ അവന്റെ അഛ്നു കുരെ പണത്തിന്റെ അവഷ്യം വന്നു . അഛന്‍ അവനൊദു ഒരു കല്ല്യാണം കഴിക്കാന്‍ പറഞ്ഞു . അങ്ങിനെ ഇഷ്ട്ട്മല്ലാതിരുന്നിട്ടും അഛന്റെ ഇഷ്ട്ട്ത്തിനു വഴങി അവന്റെ കല്ല്യാണം നടന്നു . അപ്പോള്‍ അവനും സ്വന്ദമായി രണ്ടു തുടകള്‍ .
പക്ഷെ ആദ്യരാത്രിയില്‍ ആ തുടകള്‍ കണ്ട അവന്‍ ഞെട്ടിപ്പൊയി.........
അതുപൊലെ ഒന്നു അവന്റെ സ്വപ്നത്തില്‍ പോലും ഉണ്ടായിരുന്നില്ല .
എങ്കിലും ലഹരിയുടെയും, വികാരത്തിന്റെയും നിര്‍ബണ്ടാത്തിനു വഴങ്ങി ഒരിക്കല്‍ അവന്‍ ആ തുടകള്‍ക്കിടയില്‍ തിരഞ്ഞു നോക്കി .
ഈ ലോകത്തില്‍ ഉണ്ടെന്നു കേട്ടിട്ടുള്ള പ്രേമം സ്നേഹം എന്നിവ പോയിട്ട് വികാരത്തിന്റെ ചെറിയ നനവ് പോലും അവന് കണ്ടെത്താനായില്ല .
അവളുടെ പരന്ന മാറിടത്തില്‍ അല്പം സാന്ദ്വാനം തേടി അവന്‍ തലച്ചയ്ച്ചു . പക്ഷെ ഹൃദയത്തിന്റെ താളം തെറ്റിയ ശബ്ദമാല്ലടെ വേറൊന്നും അവന് തിരിച്ചറിയാനായില്ല .
കാലം കുറെ കഴിഞ്ഞപ്പോള്‍ പെരുവഴിയില്‍ താമസമാക്കിയ അവന്‍ വഴിയരികിലെ പോസ്ടരുകളിലെല്ലാം പഴയ സുന്ദരിമാരെ തിരഞ്ഞു കണ്ടില്ല.
നീണ്ടു മെലിഞ്ഞ് രോമം മാത്രമായ തന്റെ തുടകളില്‍ വിരലോടിച്ച് അവന്‍ വിലപിച്ചു
ശക്കീലെ മരിയെ നിങ്ങള്‍ എവിടെ പോയി .
അവന്റെ കണ്ണില്‍ നിന്നോയുകിയട് കന്നീരായിരുന്നില്ല രക്തമായിരുന്നു ..........
ശുഭം